Monday 9 November 2009

5. അര്‍ജുന വിഷാദം

ശ്ലോകം: 30
ഗാണ്ഡീവം സ്രമ്സദേഹസ്താത്
ത്വക്ചൈവ പരിദഹ്യദേ
ന ച ശക്നോമ്യവസ്ഥാതും
ഭ്രമതീവ ച മി മന:

വാക്യാര്‍ത്ഥം:
(ശത്രു സേനയിലെ ബന്ധു മിത്രാദികളെ കണ്ടിട്ട് അര്‍ജുനന്‍ പറയുന്നു:)
ഗാണ്ഡീവം കയ്യില്‍ നിന്നു ഉതിര്‍ന്നു വീഴുന്നു. തോല് ചുട്ടു പൊള്ളുന്നു. നില്‍ക്കാന്‍ കഴിയുന്നില്ല. ആകെയൊരു ഭ്രമം.

തത്വവിചാരം:
ജീവിതത്തിലെ പ്രധാന കര്‍മം നിര്‍വഹിക്കേണ്ട നേരത്ത് അര്‍ജുനന്‍ തളരുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ കാണാവുന്നതാണ്. ഉദാഹരണത്തിന്: ഒരു ജോലിയില്ലാതെ അഭ്യസ്ഥവിദ്യര്‍ ജോലിക്ക് ശ്രമിക്കുന്നു. ഒരു ഇന്റര്‍വ്യൂ ഇന് പോകേണ്ട നേരമാകുമ്പോള്‍ നിന്നു വിറക്കുന്നു. ഇത്രയും നാളത്തെ പരിശ്രമം എവിടെയാണോ ഏറ്റവും കൂടുതല്‍ ഉപയോഗിക്കേണ്ടത് , ആ നിമിഷത്തില്‍ അവന്‍ തളരുന്നു. ഇതു പാടുണ്ടോ?

5 comments:

  1. എന്നും മനുഷ്യനെ വലയ്ക്കുന്ന ഒരു പ്രതിസന്ധിഘട്ടമാണിത്‌...
    യുഗങ്ങളോളം പഴക്കമുള്ളത്‌..
    'ഷേക്‌സ്പിയറിന്റെ'എത്ര കഥാപാത്രങ്ങളാണ്‌..ഈ 'to be.. or not to be' യ്ക്ക്‌ മുന്നില്‍..വലഞ്ഞീട്ടുള്ളത്‌!!..
    അതുപോലെ..
    ഇന്നും...ഭരണാധികാരികള്‍ മുതല്‍..തെരുവിലെ മനുഷ്യര്‍ വരെ...ഈ പ്രതിസന്ധിയാല്‍ വലയുന്നവരാണ്‌...
    ചിന്തകള്‍ക്ക്‌ സ്വാഗതം..
    'ബൂലോകത്തിലേയ്ക്കും...'

    ReplyDelete
  2. ഭഗവത്ഗീത മലയാളത്തിൽ ബ്ലോഗിലൂടെ അവതരിപ്പിക്കാനുള്ള എന്റെ ശ്രമം
    ഇവിടെ കാണാം

    ReplyDelete
  3. reached here thru bimal. good attempt....good wishes too dear....

    ReplyDelete
  4. Kaleshan Sir will be proud of you, Pyari! :)
    You should post here regularly. At least one reader assured! :) :)

    ReplyDelete

Comments are moderated and would be published after the blogger approves the same.