ഒന്നാം അദ്ധ്യായം:
അര്‍ജ്ജുനവിഷാദ യോഗം:
എന്റെ പ്രിയപ്പെട്ടതെന്നു പറഞ്ഞു കൂടാ.. എങ്കിലും, ഇതു വരെ ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വ്യാഖ്യാനം ഈ വരികളില്‍ കണ്ടപ്പോള്‍ കുറിച്ചിടണമെന്നു തോന്നി.
ശ്ളോകങ്ങള്‍ താഴെ:
12-13
തസ്യ സന്ജനയന്‍ ഹര്‍ഷം
കുരുവൃദ്ധ: പിതാ മഹാ:
സിംഹനാദം വിനദ്യോച്ചൈ:
ശംഖം ദദ് മൌ പ്രതാപവാന്‍
തത ശംഖാശ്ച്ച ഭേര്യശ്ച്ച
പണവാനകഗോമുഖാ:
സഹസൈവാഭ്യ ഹന്യന്ത
സ ശബ്ദ സ്തുമുലോഭവതു
15-18
പാന്ജജന്യം ഹൃഷീകേശോ
ദേവദത്തം ധനന്ജയ
പൌണ്ഡ്രം ദധ് മൌ മഹാശംഖം
ഭീമ കര്‍മാ വൃകോദര:
അനന്ത വിജയം രാജാ
കുന്തീ പുത്രോ യുധിഷ് ഠിര :
നകുല: സഹദേവശ്ച :
സുഘോഷമണി പുഷ്പകൌ
കാശ്യശ്ച പരമേഷ്വാസ:
ശിഖണ്ഡീ ച മഹാരഥ:
ധൃഷ്ടദ്യുമ്നോ വിരാടശ്ച
സാത്യകീശ്ച്ചാപരാജിത:
ദ്രുപദൊ ദ്രൌപദേയാശ്ച
സര്‍വ്വശ: പ്രുഥിവീപതേ
സൌഭദ്രശ്ച മഹാബാചു:
ശംഖാന്‍ ദധ് മു പ്രുഥക് പ്രുഥക്
വാക്യാര്‍ത്ഥം:
12-13
ദുര്യോധനനെ സന്തോഷിപ്പിക്കാനായി ഭീഷ്മ പിതാമഹന്‍ (യുദ്ധത്തിന് തൊട്ടു മുന്പ്) തന്റെ ശംഖു മുഴക്കി. ഉടനെ തന്നെ കൌരവപ്പട ഭേരി, ഗോമുഖം തുടങ്ങിയ വാദ്യ ഘോഷങ്ങള്‍ മുഴക്കി. അവിടം ഒരു കോലാഹലം ആയി.
15-18
കൃഷ്ണന്‍ തന്റെ പാന്‍ജജന്യം എന്ന ശംഖും , അര്‍ജുനന്‍ ദേവദത്തം എന്ന ശംഖും , ഭീമന്‍ പൌണ് ഡ്രം എന്ന ശംഖും, യുധിഷ് ഠിരന്‍ അനന്തവിജയം എന്ന ശംഖും, നകുലന്‍ സുഘോഷം എന്ന ശംഖും, സഹദേവന്‍ മണിപുഷ്പകം എന്ന് ശംഖും മുഴക്കി.
കാശി രാജാവും, ശിഖണ്ഡിയും, ധൃഷ്ടദ്യുംനനും, വിരാട രാജാവും, സാത്യകിയും, ദ്രുപദനും, പാന്ജാലി പുത്രന്മാരും, അഭിമന്യുവും അവരുടെ ശംഖുകള്‍ വിളിച്ചു.
ഇനി ശ്രദ്ധിക്കൂ..
കൌരവപ്പട ഈ ലോകത്തില്‍ എണ്ണത്തില്‍ അധികമുള്ള ആസുരിക ഭാവങ്ങളെയും, പാ ണ്ഡവപ്പട ഇന്നു വിരളമായിരിക്കുന്ന സാത്വിക ഭാവങ്ങളെയും പ്രതിനിധാനം ചെയ്യുന്നു എന്ന് പറയേണ്ടതില്ലല്ലോ.
കവിയുടെ വര്‍ണ്ണന ഒന്നു ശ്രദ്ധിച്ചാല്‍ കൌരവപ്പടയുടെ ശംഖ് വിളി ഒരു കോലാഹലം ആയിരുന്നുവെന്നും പാണ്ടവപ്പടയുടെ ശംഖ് വിളി അതിന്റേതായ ഒരു ക്രമത്തില്‍ ആയിരുന്നുവെന്നും മനസ്സിലാക്കമാത്രെ.
നമുക്കു മനസിലാക്കാന്‍ \ തത്ത്വവിചാരം :
അച്ചടക്കം ഇല്ലായ്മ ആസുരിക ഭാവങ്ങളോട് അനുബന്ധിച്ചവയെന്നും, മറിച്ച്, അടുക്കും ചിട്ടയും, അച്ചടക്കവും സാത്വിക ഭാവങ്ങളോട് അനുബന്ധിച്ചവയെന്നും നമുക്കു മനസ്സിലാക്കി കൂടെ..?
Friday, 6 November 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment
Comments are moderated and would be published after the blogger approves the same.